ചേർത്തല : പള്ളിപ്പുറം പല്ലുവേലിൽഭാഗം ഗവ. സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ ചേന്നംപള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് രണ്ടാംവാർഡിൽ ശങ്കരവിലാസത്തിൽ (നങ്ങളാട്ട്) പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (96) നിര്യാതയായി. മക്കൾ: സദാശിവൻനായർ (റിട്ട. സൂപ്രണ്ട്, ഗവ. പ്രസ്, തിരുവനന്തപുരം), രാധാകൃഷ്ണൻ (റിട്ട. പ്രിൻസിപ്പൽ, പ്ളസ്ടു ബോയ്സ് ഹൈസ്കൂൾ, ചേർത്തല), മധുസൂദനൻ (റിട്ട. ഇറിഗേഷൻ), ഉണ്ണിക്കൃഷ്ണൻ, രമേശൻ (റിട്ട. കെ.എസ്.ഇ.ബി). മരുമക്കൾ: തങ്കമണി (റിട്ട. അദ്ധ്യാപിക), ലീല (റിട്ട. പൊലീസ് കമ്മിഷണർ ഓഫീസ്, എറണാകുളം), ഉഷാകുമാരി, ഗിരിജ (ഫിഷറീസ് കോളേജ്, പനങ്ങാട്), ഉഷ. സഞ്ചയനം 21ന് രാവിലെ 10ന്.