chandra

കുട്ടനാട്:എസ്.എൻ.ഡി.പി.യോഗം മൂന്നാം നമ്പർ നാരകത്ര കൃഷ്ണപുരം ശ്രീസുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന ചന്ദ്രപൊങ്കാലയുടെ ഭദ്രദീപപ്രകാശനം കുട്ടനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കൺവീനർ പി.എസ്.എൻ.ബാബു നിർവ്വഹിച്ചു.തുടർന്ന് പൊങ്കാല നിവേദ്യസമർപ്പണവും, അന്നദാനവും നടന്നു,ഇന്ന് വൈകിട്ട് 5.45ന് ശ്രീബലി,7ന് ദീപകാഴ്ച,തുടർന്ന് രക്ഷസിന് പാൽപായസവും കലശാഭിഷേകവും,രാത്രി 8ന് ചേന്നങ്കരി കരക്കാരുടെ താലപ്പൊലി,19ന് വൈകിട്ട് 7ന് ഹിഡുംബൻ പൂജയും കാവടി പൂജയും,തുടർന്ന് അത്താഴപൂജ,വിളക്ക്, കാവടി പ്രദക്ഷിണം,നൃത്തോത്സവം 2019,തിരുവാതിര,നാടൻപാട്ട്,20ന് ഗുരുദേവപഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികം,രാവിലെ 7ന് അഭിഷേകം,8ന് കാവാലം 19ൽചിറയിൽ നിന്ന് ഇളനീർഘോഷയാത്ര,11ന് കുന്നുമ്മ പ്രിയമ്മ മോഹൻദാസ് നടത്തുന്ന പ്രഭാഷണം,തുടർന്ന് പ്രസാദം ഊട്ട് ,വൈകിട്ട് 7ന് നാരകത്ര കരക്കാരുടെ ദേശതാലപ്പൊലി,രാത്രി 8ന് അത്താഴപൂജ,വിളക്ക്,മംഗളപൂജ,21ന് രാവിലെ 6ന് ഗുരുപൂജ,ഉഷപൂജ,കാവടി എതിലേൽപ്പ്,9ന് കാവാലം എസ്.എൻ.സമിതി അങ്കണത്തിൽ നിന്നും കാവടി പുറപ്പെടൽ,ഉച്ചയ്ക്ക് 12ന് കാവടി അഭിഷേകം,രാത്രി 8ന് നാടൻപാട്ട്,9.45ന് ശ്രീഭൂതബലി,തുടർന്ന് പള്ളിവേട്ട പുറപ്പാട്,12ന് പള്ളി നിദ്ര,22ന് രാവിലെ 6.30ന് നടതുറക്കൽ,തുടർന്ന് കണികാണിക്കൽ,9.30ന് ആറാട്ട് ബലി,ആറാട്ട് പുറപ്പാട്,10ന് ക്ഷേത്രകടവിൽ തിരുആറാട്ട്,മഹാകാണിക്ക,മംഗളപൂജ,അന്നദാനം.ഫെബ്രുവരി 9ന് മൂന്നാമത് പ്രതിഷ്ഠാവാർഷികവും കലശവുംനടക്കും.