തുറവൂർ: എം.കെ. അബ്ദുൾ ഗഫൂർ ഹാജി കോൺഗ്രസ് പ്രസ്ഥാനത്തിനും ജനങ്ങൾക്കും വേണ്ടി ജീവിതം സമർപ്പിച്ച നേതാവായിരുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പറഞ്ഞു. ഇന്നലെ രാവിലെ ഗഫൂർ ഹാജിയുടെ വസതിലെത്തിയ അദ്ദേഹം കുടുബാംഗങ്ങളെ അനുശോചനം അറിയിച്ചു. കോൺഗ്രസ് നേതാക്കളായ സി .കെ. ഷാജി മോഹൻ, കെ.കെ. ഷാജു, അഡ്വ.എസ്. ശരത്, കറ്റാനം ഷാജി, എബി കുര്യാക്കോസ്, ദീലീപ് കണ്ണാടൻ, പി. സലിം, എസ്.എം. അൻസാരി,കെ.വി. സോളമൻ, എം. കമാൽ, കെ.ധനേഷ് കുമാർ, കെ.ജി. കുഞ്ഞിക്കുട്ടൻ, അജിത് കുമാർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.