pi-kl-3

പൂച്ചാക്കൽ: പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 'ആദരം-2019' മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു, എ.എം.ആരിഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കലാ, ശാസ്ത്ര മെരിറ്റ് അവാർഡ് വിതരണം നടൻ ജയറാം നിർവ്വഹിച്ചു. ചലച്ചിത്ര താരങ്ങളായ കലാഭവൻ ഷാജോൺ, സുരഭി സന്തോഷ്, സാജൻ പള്ളുരത്തി, ഗാനരചയിതാക്കളായ വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, ദലീമ ജോജോ, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ശെൽവരാജ്, പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ഡോ.പ്രദീപ് കൂടക്കൽ, പ്രിൻസിപ്പൽ എ.ഡി. വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.