തുറവൂർ: തുറവൂർ പഞ്ചായത്തിലെ വളമംഗലം ചൂർണ്ണിമംഗലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപം മൊബൈൽ ടവർ നിർമ്മിക്കാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കത്തിനെതിരെ പ്രതിഷേധം. നിർമ്മാണ സാമഗ്രികളുമായെത്തിയ വാഹനം നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് തടഞ്ഞു.
ഗവ.എൽ.പി സ്കൂൾ, അംഗൻവാടി, നിലത്തെഴുത്ത് കളരി എന്നിവയ്ക്ക് സമീപത്തായി ടവർ നിർമ്മിക്കാനാണ് നീക്കം നടക്കുന്നത്. എൽ.പി സ്കൂളിൽ നിന്ന് 68 മീറ്റർ മാത്രം അകലമേയുള്ളൂ. ചില ഉദ്യേഗസ്ഥരുടെയും നേതാക്കളുടെയും മൗനാനുവാദം ടവർ നിർമ്മാണത്തിനുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു. നിർമ്മാണം തടയാൻ പ്രദേശവാസികൾ പൗരസമിതിക്ക് രൂപം നൽകി. ടവറിനെതിരെ 750 പേർ ഒപ്പിട്ട നിവേദനം കളക്ടർക്ക് സമർപ്പിച്ചു.