പല്ലന: ഇപ്റ്റ ദേശീയോദ്ഗ്രഥന ക്യാമ്പ് 26ന് പല്ലന കുമാരകോരി ആശാൻ സ്മാരകത്തിൽ നടക്കും. രാവിലെ 9ന് രജിസ്ട്രേഷൻ 9.45ന് ദേശീയ പതാക ഉയർത്തും. 10ന് ഉദ്ഘാടന സമ്മേളനം കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കെമാൽപാഷ ഉദ്ഘാടനം ചെയ്യും. സി.വി. രാജീവ് അദ്ധ്യക്ഷത വഹിക്കും. ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി.വി. ബാലൻ, ടി.ജെ. ആഞ്ചലോസ്, അഡ്വ. എ.ഷാജഹാൻ, പി.കെ. മേദിനി, അഡ്വ. മണിലാൽ, ഡോ.എസ്.അജയകുമാർ, സി.രാധാമണി, ഡി. അനീഷ്, നൗഫൽ എന്നിവർ പ്രസംഗിക്കും. 11ന് ഇന്ത്യൻ ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളും നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ അഡ്വ. മാത്യു അലക്സാണ്ടർ പ്രഭാഷണം നടത്തും. 12ന് ഇന്ത്യൻ ദേശീയതയിൽ ഇപ്റ്റയുടെ പങ്ക് എന്ന വിഷയത്തിൽ അഡ്വ. എൻ.ബാലചന്ദ്രൻ പ്രഭാഷണം. 2ന് കുമാരനാശാന്റെ നവോത്ഥാന നായികമാർ എന്ന വിഷയത്തിൽ കൊല്ലം വി.ഹർഷകുമാർ പ്രഭാഷണം. 3ന ജില്ലാ പ്രവർത്തകയോഗം 4ന് വിവിധ ഇപ്റ്റ യൂണിറ്റുകൾ കലാപരിപാടികൾ അവതരിപ്പിക്കും. വൈകിട്ട് 5.30ന് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന ആട്ടോം പാട്ടും മെഗാഷോ. ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടാടക സമിതി ചെയർമാൻ സി.ബാബുവും കെ.എം.നൗഫലും അറിയിച്ചു.