t

 നഷ്ടപ്പെട്ടത് 4.875 ലിറ്റർ മദ്യം

അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ കൺസ്യൂമർ ഫെഡ് വിദേശമദ്യ വിൽപ്പനശാലയിൽ നിന്ന് 4.875 ലിറ്റർ മദ്യവും പ്രവർത്തന രഹിതമായിരുന്ന സി.സി.ടി.വിയുടെ മോനിട്ടറും കവർന്നു. ശനി, ഞായർ ദിവസങ്ങളിലെ കളക്ഷനായ 40 ലക്ഷത്തോളം രൂപ ലോക്കറിൽ ഉണ്ടായിരുന്നെങ്കിലും മോഷ്ടാക്കളുടെ ശ്രദ്ധയിൽപ്പെട്ടില്ല!

ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ലോക്കർ സ്ഥാപിച്ചിരുന്ന മുറിയുടെ പ്രധാന വാതിലിന്റെ പലക അറുത്തുമാറ്റിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. ഫ്രീസറിനു പിന്നിലായിട്ടാണ് ലോക്കർ സൂക്ഷിച്ചിരുന്നത്. ഇതിനാലാവാം മോഷ്ടാക്കളുടെ ശ്രദ്ധയിൽപ്പെടാതിരുന്നതെന്ന് കരുതുന്നു.

മൊത്തം 14,270 രൂപയുടെ നഷ്ടമുണ്ടായി.