ആലപ്പുഴ: കേരള നവോത്ഥാന ചരിത്രത്തിലെ ആത്മീയ സൂര്യനായ ശ്രീനാരായണ ഗുരുദേവന്റെ ജീവിത മൂഹൂർത്തങ്ങളും ചരിത്രഗതി മാറ്റിയ കർമ്മപഥങ്ങളും ഉൾപ്പെടുത്തി കൗമുദി ടി.വി നിർമ്മിക്കുന്ന 'മഹാഗുരു' മെഗാപരമ്പരയുടെ പ്രചാരണാർത്ഥമുള്ള റോഡ് ഷോ 25ന് ജില്ലയിൽ പര്യടനം നടത്തും. ഇതിന്റെ ഭാഗമായി മഹാഗുരുവിന്റെ പ്രീമിയർ ട്രെയിലർ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കും.
റോഡ് ഷോ എത്തുന്ന കേന്ദ്രങ്ങളും സമയവും: രാവിലെ 9- എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ മന്ദിരം, 10.30- മാവേലിക്കര കോടിക്കൽ ഗാർഡൻസ്, 11.30- ഹരിപ്പാട് നഗരസഭ ഗാന്ധി സ്ക്വയർ (മുരളി ഹോട്ടലിനു മുൻവശം), വൈകിട്ട് 3.30- ആലപ്പുഴ കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിനു മുൻവശം, 4.30- കണിച്ചുകുളങ്ങര സ്കൂൾ ഗ്രൗണ്ട്, 5.30ന് ചേർത്തല മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ളക്സിന് മുൻവശം.