1
അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തീ കെടുത്തുന്നു

കായംകുളം: റെയിൽവേ സ്റ്റേഷന് കിഴക്ക് പെരുങ്ങാല തുണ്ടിൽ വിജയകുമാറിന്റെ വീട്ടിലുണ്ടായ തീപിടുത്തത്തിൽ വൻ നഷ്ടം.

ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഈ സമയം വീട്ടിലാരും ഉണ്ടായിരുന്നില്ല. വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലം ഫ്രിഡ്ജിൽ നിന്നു തീ പടർന്നതാണെന്ന് സംശയിക്കുന്നു. ഓടുമേഞ്ഞ വീടും വീട്ടിലുണ്ടായിരുന്ന ഫർണീച്ചറുകളും കത്തിയമർന്നു. കായംകുളത്തു നിന്നെത്തിയ രണ്ടു യൂണിറ്റ് അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീകെടുത്തിയത് .