pkl-1

പൂച്ചാക്കൽ : കാൻസറി​ന്റെ പി​ടി​യി​ലമർന്ന ആറു വയസുകാരൻ ചികിത്സാ സഹായം തേടുന്നു. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് വെളീകണ്ണന്തറ വീട്ടിൽ അഷ്റഫിന്റെയും നിസയുടെയും മകൻ അൻസാറിനാണ് കാൻസർ ബാധ.

മാസങ്ങൾക്ക് മുമ്പ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിശോധനയിലാണ് കാൻസർ ബാധിച്ചതായി കണ്ടെത്തിയത്. പിന്നീട് തിരുവനന്തപുരം ആർ സി സി യിൽ ചികിത്സ തേടി​. അടിയന്തരശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടറുടെ നിർദ്ദേശം.മൂന്ന് മാസം പ്രായമായ ഇളയ കുട്ടിക്ക് ഹൃദയത്തിന് സുഷിരം ഉണ്ടായതിനെ തുടർന്ന് ചികിത്സയിലാണ്. വർഷങ്ങളായി വാടക വീട്ടിൽ താമസിക്കുന്ന കുടുംബത്തിന്റെ ഏക ആശ്രയം പിതാവായ അഷ്റഫിന് കൂലിപ്പണിയിൽ നിന്നും ലഭിക്കുന്ന തുച്ചമായ വരുമാനമായിരുന്നു. എന്നാൽ മാസങ്ങളായി ശാരീരിക അസുഖങ്ങളാൽ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. ഇതോടെ കുട്ടികളുടെ ചികിത്സക്ക് പണം കണ്ടെത്താൻ കഴി​യാതായി​. ഈ കുടുംബത്തിന്റെ ദയനീയത മനസ്സിലാക്കി പ്രദേശത്തെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് ചികിത്സാ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. ഫോൺ.9544559307,9645378412. ഫെഡറൽ ബാങ്ക് പൂച്ചാക്കൽ ശാഖയിൽ അക്കൗണ്ട് തുറന്നു. നമ്പർ 10510100 223680, ഐഎഫ് സി കോഡ്.എഫ് ഡി ആർ എൽ 00010 51.