ഹരിപ്പാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പള്ളിപ്പാട് തെക്ക് കളതറയിൽ വീട്ടിൽ അശ്വിനെ (ഉണ്ണിക്കുട്ടൻ-21) നെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18ന് ഉച്ചയ്ക്ക് വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് കതക് തുറന്ന് യുവാവ് അകത്ത് കയറി പതിനേഴുകാരിയായ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. കുതറി ഓടിയ പെൺകുട്ടി മറ്റൊരു വാതിൽ വഴി രക്ഷപെടുകയായിരുന്നു. അഡീഷണൽ എസ്.ഐ കെ.സജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാവിലെ പള്ളിപ്പാട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.