ഹരിപ്പാട്: വീട്ടമ്മയെ അക്രമിച്ച് മോഷണ ശ്രമം നടത്തിയ പ്രതി അറസ്റ്റിൽ. കരുവാറ്റ വടക്ക് മുല്ലശ്ശേരിൽ വീട്ടിൽ ശൈലേഷിനെയാണ് (35) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2018 ആഗസ്റ്റ് 12ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം . കരുവാറ്റ കന്നുകാലിപ്പാലം പുത്തൻ പറമ്പിൽ ബദറുദ്ദീന്റെ വീട്ടിൽ കയറി മോഷണ ശ്രമത്തിനിടെ, ബദറുദ്ദീന്റെ ഭാര്യ ഷഹീറ(34)യെ അക്രമിച്ച ശേഷം കടന്നുകളയുകയായിരുന്നു. സംഭവത്തിന് ശേഷം കണ്ണൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന ശൈലേഷ് നാട്ടിലെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ കരുവാറ്റയിൽ നിന്നും ഹരിപ്പാട് സി.ഐ ടി.മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതി സുജിത്ത് നേരത്തേ പിടിയിലായിരുന്നു.