tv-r

തുറവൂർ: എസ്.എൻ.ഡി.പി.യോഗം എഴുപുന്ന മദ്ധ്യം 923-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെയും ശ്രീഭദ്രകാളി ക്ഷേത്രത്തിന്റെയും നിർമ്മാണത്തിന് തുടക്കമായി.ശാഖാ പ്രസിഡൻറ് പി.വി.ശ്യാമപ്രസാദ് ഗുരുദേവക്ഷേത്രത്തിനും ഉള്ളാടന്തറ രാമകൃഷ്ണൻ ഭദ്രകാളി ക്ഷേത്രത്തിനും ശിലാസ്ഥാപനം നടത്തി.ചിത്രൻ തന്ത്രി, കണ്ണൻ ശാന്തി എന്നിവർ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.തുടർന്ന് നടന്ന സമ്മേളനം ചേർത്തല യൂണിയൻ കൺവീനർ കെ.കെ.മഹേശൻ ഉദ്ഘാടനം ചെയ്തു. പി.വി.ശ്യാമപ്രസാദ് അദ്ധ്യക്ഷനായി. യൂത്ത് മൂവ്മെൻറ് ചേർത്തല യൂണിയൻ പ്രസിഡന്റ് വി.ശശികുമാർ മുഖ്യ പ്രഭാഷണം നടത്തി.ശാഖാ വൈസ് പ്രസിഡന്റ് എസ്.സതീഷ്, മുൻ സെക്രട്ടറി കെ.രമേശൻ, കെ.കെ.വിജയൻ, ദേവരാജൻ എന്നിവർ സംസാരിച്ചു.ശാഖാ സെക്രട്ടറി കെ.എൻ.അരവിന്ദൻ സ്വാഗതവും യൂണിയൻ കമ്മിറ്റിയംഗം ബോസ് നന്ദിയും പറഞ്ഞു.