thiruvanchoor-on-pinarayi

ആലപ്പുഴ : ശബരിമല സ്ത്രീ പ്രവേശനത്തിൽ പിണറായി വിജയൻ നടത്തിയത് മുതുകാടിനെ തോല്പിക്കുന്ന മാജിക്കാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ആണിനെ പെണ്ണാക്കുന്ന മാജിക് നടത്തിയാണ് ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച കണക്ക് കോടതിയിൽ നൽകിയത്.

പിണറായിയും നവോത്ഥാനവും തമ്മിൽ ഒരു ബന്ധവുമില്ല. പി.കെ ശശിയ്ക്ക് പിന്തുണ നൽകുന്നതാണ് പിണറായിയുടെ നവോത്ഥാനമെന്നും തിരുവഞ്ചൂ‌ർ പറഞ്ഞു. പ്രളയദുരിതാശ്വാസപ്രവർത്തനങ്ങളിൽ സർക്കാർ അനാസ്ഥ കാട്ടുന്നുവെന്നാരോപിച്ച് യു.ഡി.എഫ് ജില്ലാ കമ്മറ്റി നടത്തിയ കളക്‌ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.