അരൂർ: കഞ്ചാവ് വില്പന ചോദ്യം ചെയ്തതിന്റെ പേരിൽ യുവാവിനെ ആക്രമിച്ച കേസിൽ അഞ്ച് യുവാക്കൾ അരൂർ പൊലീസിന്റെ പിടിയിലായി.അരൂർ പഞ്ചായത്ത് രണ്ടാം വാർഡ് ശാന്തിനിവാസിൽ വിനോദ് (22), നാലാം വാർഡ് കുസാത്തപറമ്പിൽ ബിജോയ് (23) ആറാം വാർഡിൽ തഴുപ്പിത്തറയിൽ അക്ഷയ് (19), കരിക്കാണിച്ചിറയിൽ ഷിനു (22), പീടിയേക്കൽച്ചിറയിൽ ജിതിൻ (21) എന്നിവരെയാണ് അരൂർ എസ്.ഐ. കെ.എൻ.മനോജും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.. 21 ന് അരൂർ പുളിയനത്ത് വീട്ടിൽ സജു ആന്റണി (27) യെയാണ് ഇവർ ആക്രമിച്ചത്. ആക്രമണത്തിൽ തലയ്ക്കും, കാലിനും മുറിവേറ്റ സജു തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് .പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കും.