അമ്പലപ്പുഴ:പുന്നപ്രയിൽ കടകളിൽ വ്യാപക മോഷണം . പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാർഡിൽ പള്ളി വെളിയിൽ ഐഷാമൻസിൽ ടി. കെ.റഫീക്കിന്റെ പുന്നപ്ര ഷറഫുൽ ഇസ്ലാം ബിൽഡിംഗിൽ സ്ഥിതി ചെയ്യുന്ന മക്കാ സിമന്റ്സ് സ്റ്റോറിന്റെ 4 കടമുറികളും, പുന്നപ്ര ദാറുൽ ഇസ്ല്ലാം മൻസിൽ റിയാസിന്റെ പുന്നപ്ര മസ്ജുൽ ഫാറൂക്ക് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന നൂ റോസ് ജുവലേഴ്സ് എന്നിവിടങ്ങളിലാണ് ഷട്ടറുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഇന്നലെ പുലർച്ചെ പുലർച്ചെ 2.58 ന് സിമന്റ് കടയിൽ മോഷ്ടാക്കളായ 3 പേർ കയറിയതായി സി.സി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. 2 സി. സി ക്യാമറകൾ നശിപ്പിച്ചതായും കണ്ടെത്തി. പതിനായിരം രൂപയുടെ നഷ്ടമുണ്ടായി.
മസ്ജുൽ ഫാറൂക്ക് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന നൂ റോസ് ജുവലറിയുടെ ഷട്ടർ കുത്തിതുറന്ന് ഡോറിന്റെ ചില്ല് പൊട്ടിച്ച് അകത്തുകടന്ന മോഷ്ടാക്കൾ ഇവിടെ സൂക്ഷിച്ചിരുന്ന വെള്ളി ആഭരണങ്ങളും, സി. സി.ടി വി യുടെ ഹാർഡ് ഡിസ്ക്കും അപഹരിച്ച. എന്നാൽ ജുവലേഴ്സിന്റെ മുകളിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ സെന്ററിന്റെ പുറത്ത് സ്ഥാപിച്ചിരുന്ന സി. സി. ടി വി കാമറ പരിശോധിച്ചപ്പോൾ 3 പേർ പുലർച്ചെ 3.10 ന് ഇവിടെ പ്രവേശിച്ചതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്ക് വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു. 2 ദിവസം മുമ്പ് തോട്ടപ്പള്ളി ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം നടന്നിരുന്നു.