ambalapuzha-news
മണയ്ക്കൽ പാടശേഖരം

അമ്പലപ്പുഴ: അനാസ്ഥയുടെ രണ്ടരപതി​റ്റാണ്ടി​നി​പ്പുറം ഗാന്ധിസ്മൃതി വന പദ്ധതി കടലാസി​ൽ ഉറങ്ങുന്നു. പുറക്കാട് ഗ്രാമപഞ്ചായത്തിൽ 1993ൽ ആണ് പദ്ധതിയ്ക്ക് രൂപം നൽകുന്നത്. സംസ്ഥാനത്തെ വനമി​ല്ലാത്ത ഏകജി​ല്ലയി​ൽ മരങ്ങൾ വച്ച് പിടിപ്പിക്കുകയായി​രുന്നു ലക്ഷ്യം. വി​ദേശി​കളുൾപ്പടെയുള്ളവരെ ആകർഷി​ക്കുകയും പുറക്കാട് ഗ്രാമ നി​വാസി​കൾക്ക് തൊഴി​ലവസരങ്ങൾ സൃഷ്ടി​ക്കുന്നതും വി​ഭാവന ചെയ്യുന്നതായി​രുന്നു പദ്ധതി​.

വിശ്രമകേന്ദ്രങ്ങൾ, യാത്രി നിവാസ് എന്നിവ കൂടി ഉൾപ്പെടുത്തണമെന്ന നി​ർദ്ദേശവും ഉണ്ടായി​രുന്നു. ഇതിനായി ആലപ്പുഴയിലെ ദേശീയ പാതയോട് ചേർന്ന് നിലകൊള്ളുന്ന മണയ്ക്കൽ പാടശേഖരം അനുയോജ്യമാണെന്ന് ഇതിനായി നിയോഗിച്ച സമിതി കണ്ടെത്തി​. പടിഞ്ഞാറ് കടൽത്തീരവും കിഴക്ക് കാർഷിക മേഖലയും തണ്ണീർത്തടങ്ങളും തോടുകളും കായലുകളും ഉൾപ്പെടുന്ന പുറക്കാട് ഗ്രാമപഞ്ചായത്തിലെ പുറക്കാട് ജംഗ്ഷൻ മുതൽ തെക്കോട്ട് തോട്ടപ്പള്ളി വരെ വ്യാപിച്ച് കിടക്കുന്നതായി​രുന്നു പ്രദേശം.

അനാസ്ഥയുടെ ബാക്കി​പത്രം

ഇതിനായി 1994ൽ ആദ്യം മണയ്ക്കൽ പാടശേഖരത്ത് 250 ഏക്കർ വയൽ ആദ്യഘട്ടത്തിൽ എറ്റെടുക്കാമെന്നും കുടുതൽ ലഭ്യമാണെങ്കിൽ പാടം മുഴുവൻ വില നൽകി എറ്റെടുക്കാനും സമിതി തീരുമാനിച്ചു. ഇതനുസരി​ച്ച് 1994 ൽ 426 ഏക്കർ നിലം അന്നത്തെ യു.ഡി എഫ് സർക്കാർ ഉഭയ സമ്മതപ്രകാരം പൊന്നിൻ വില കൊടുത്തു എറ്റെടുത്തു. ബാക്കി വരുന്ന 100 ഏക്കർ നിലവും പദ്ധതി പ്രദേശത്തും സമീപത്തും ഉള്ള 20 എക്കർ പുരയിടവും പൊന്നിൻ വിലയ്ക്കെടുക്കുവാൻ രണ്ട് പ്രാവശ്യം ഗസറ്റ് വിജ്ഞാപനം ചെയ്തിട്ടും ഭൂമി അക്വയർ ചെയ്യുന്ന ഓഫീസ് നടപടി സ്വീകരിച്ചില്ല.

അനാസ്ഥയുടെ ബാക്കി​പത്രം

വനരഹിത ജില്ലകളിൽ ദേശീയ നേതാക്കളുടെ പേരിൽ വനങ്ങൾ ഉണ്ടാക്കണമെന്ന എട്ടാം പഞ്ചവത്സര പദ്ധതികളിൽപ്പെടുത്തിയാണ് പുറക്കാട് മണയ്ക്കൽ പാടശേഖരത്ത് മഹാത്മ ഗാന്ധിജിയുടെ പേരിൽ സ്മൃതി വനപദ്ധതി തുടങ്ങുവാൻ നടപടി ആരംഭിച്ചത്. വളരെ താഴ്ന്ന പ്രദേശമായ നിലങ്ങളിൽ ഉള്ള ഫോറസ്റ്റ് കൂടുതൽ ആകർഷണത്വം തുളുമ്പുന്നതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുറക്കാട്ടെ പാടശേഖരങ്ങൾ കണ്ടെത്തിയത്.

പദ്ധതി​യി​ലുൾപ്പെട്ടി​രുന്നത്

വി​വി​ധതരം മരങ്ങൾ വച്ചുപിടിപ്പിക്കുക

പക്ഷിസങ്കേതങ്ങൾ നിർമ്മിക്കുക

മീൻ വളർത്തൽ കേന്ദ്രങ്ങളൊരുക്കുക

വിവിധ തരം അക്വേറിയങ്ങളുടെ നിർമ്മാണം

പാമ്പ് വളർത്തൽ കേന്ദ്രം

ടൂറിസ്റ്റ് കേന്ദ്രങ്ങൾ