ambalapuzha-news

അമ്പലപ്പുഴ :അമ്പലപ്പുഴയിൽ മദ്യപശല്യം വ്യാപകമായതായി പരാതി. സ്ത്രീകളും സ്കൂൾ വിദ്യാർത്ഥികളും ബസ് കാത്ത് നിൽക്കുന്ന സ്ഥലങ്ങളിലാണ് മദ്യപസംഘം നഗ്നതാപ്രദർശനം നടത്തുന്നത്. ഇത്തരം സംഘങ്ങൾക്കെതിരെ പൊലിസിൽ വിവരം അറിയിച്ചാലും നടപടിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.