അരൂർ :ഡോറില്ലാതെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്ക് അരൂർ പള്ളി ബസ്റ്റോപ്പിലായിരുന്നു പരിശോധന. ഹൈക്കോടതി വിധിയെ തുടർന്ന് ബസുകളിൽ ഡോർ നിർബന്ധമാക്കിട്ടുള്ളതാണ് രാവിലെ ആറു മുതൽ സ്വകാര്യ ബസ് സർവ്വീസ് നിർത്തുന്നതു വരെ പരിശോധന നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ദേശീയപാതയിലും പ്രധാന റോഡുകളിലുമാകും പരിശോധന.
തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരെ കുത്തി നിറച്ചാണ് സ്വകാര്യബസ്സുകൾ പാഞ്ഞ് പോകുന്നത് . അതിവേഗതയിൽ വളവു തിരിയുമ്പോൾ യാത്രക്കാർ ബസ്സിൽ നിന്നും തെറിച്ചുവീണ സംഭവം ഉണ്ടായിട്ടുണ്ട്.