bms
പദയാത്ര ഇടപ്പോൺ ജങ്ഷനിൽ ബി.എം.എസ് ജില്ലാ ട്രഷറർ പി.ശ്രീകുമാർ ഉൽഘാടനം ചെയ്യുന്നു

ചാരുംമൂട്: കേരള സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ സംസ്ഥനത്തിലുടനീളം ബി.എം.എസ് നടത്തി വരുന്ന പദയാത്രയുടെ ഭാഗമായി നൂറനാട്ടും കഴിഞ്ഞ ദിവസം പദയാത്ര നടത്തി. ഇടപ്പോൺ ജംഗ്ഷനിൽ നിന്നും രാവിലെ ആരംഭിച്ച പദയാത്ര ബി എം എസ് ജില്ലാ ട്രഷറർ പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ബി എം എസ് നൂറനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പടനിലം സന്തോഷ് കുമാർ ജാഥാ ക്യാപ്റ്റനായി. വൈകിട്ട് പടനിലം ജംഗ്ഷനിൽ സമാപിച്ച പദയാത്ര ജില്ലാ ജോ. സെക്രട്ടറി ജി.രാജീവ് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ശ്രീജേഷ് മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. മേഖലാ പ്രസിഡൻറ് ശാന്തജക്കുറുപ്പ് ,എസ്. ജയൻ എന്നിവർ സംസാരിച്ചു.