ചേർത്തല:സംസ്ഥാനത്തെ ആദ്യ മാതൃകാ കയർ പൈതൃക ഗ്രാമം പദ്ധതിക്ക് തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിക്കും. കയർ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ആരംഭിച്ചകേരശ്രീ പദ്ധതിയെയും പഞ്ചായത്തിലെ പതിനേഴോളം കയർ സൊസൈറ്റികളേയും സഹകരണസംഘങ്ങളേയും കുടംബശ്രീയേയും ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.അയൽക്കൂട്ട തലത്തിൽ സംഘാടക സമിതികൾ ഇതിനായി രൂപീകരിക്കും.നാളികേരം സംഭരിക്കുന്നതിനോടൊപ്പം തൊണ്ട്‌ശേഖരണസമിതികളും രൂപീകരിക്കും.കയർ സംഘങ്ങൾക്കും കുടുംബശ്രീ യൂണിറ്റുകൾക്കും വ്യക്തികൾക്കും ചകിരി നിർമ്മാണ മെഷീനുകളും റാട്ടുകളും നൽകുന്നതിനോടൊപ്പം ഇവർക്കുളള ചകിരിയും സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യും. പദ്ധതിയുടെ നടത്തിപ്പിനായി 23 വാർഡുകളിൽ കയർ ആന്റ് കെയർ സ്‌പെഷ്യൽ ഗ്രാമസഭകൾ വിളിച്ച്‌ചേർക്കും.ഗ്രാമസഭകളിൽ നിന്നും വരുന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.ഇതിനായി തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റേയും കയർ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘാടക സമിതി രൂപീകരിച്ചു.അഡ്വ.കെ.പ്രസാദ് ചെയർമാനും , അഡ്വ.പി.എസ്‌ജ്യോതിസ് കൺവീനറുമാണ്. ഇതിനായി കൂടിയ യോഗം കെ.എസ്.സി.എം.എം.സി ചെയർമാൻ അഡ്വ.കെ. പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു.കയർപ്രോജക്ട് ഓഫീസർ എസ്.എസ്. ശ്രീകുമാർ പദ്ധതി അവതരിപ്പിച്ചു കയർഇൻസ്‌പെക്ടർ എസ്.ജയേഷ്,ശശീന്ദ്രൻ എന്നിവർ ചർച്ച നയിച്ചു.പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.എസ്.ഷാജി,ടി.ആർ.രേഷ്മ,രമാമദനൻ,സുധർമ്മസന്തോഷ്,ഡി.ബിനിത,സനൽനാഥ്,സാനുസുധീന്ദ്രൻ,രമേഷ്ബാബു എന്നിവർ സംസാരിച്ചു.