photo

മാരാരിക്കുളം: ജില്ല വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കലവൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ ദേശീയ ബാലികാ ദിനാചരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീന സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടർ വി.ആർ.കൃഷ്ണ തേജ മുഖ്യ പ്രഭാഷണവും കുട്ടികളുമായി സംവാദവും നടത്തി.

ചെങ്ങന്നൂർ ജില്ലാ ആശുപത്രി ഡയ​റ്റീഷൻ ദീപ സെബാസ്​റ്റ്യൻ നയിച്ച സെമിനാറും കൗമാര പ്രായക്കാരായ പെൺകുട്ടികളിലെ വിളർച്ച നിർണയത്തിനായി മണ്ണഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ജോ മാർട്ടിൻ കുഞ്ചറിയയുടെ നേതൃത്വത്തിൽ അനീമിയ സ്ക്രീനിംഗും നടത്തി. ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ ടി.വി.മിനിമോൾ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധുവിനു, ജില്ലാ പഞ്ചായത്തംഗം പി.എ.ജുമൈലത്ത്, ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം ടി.ശ്രീഹരി, ജില്ലാ മാസ് മീഡിയ ഓഫീസർ പി.എസ്.സുജ,സ്‌കൂൾ പ്രിൻസിപ്പൽ വി.എം.ഉഷാദേവി,എച്ച്.എം. കെ.വിജയകുമാരി,എസ്.എം.സി ചെയർമാൻ വി.വി.മോഹൻദാസ്, ഇ.അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു.