tv-r

തുറവൂർ: പറയകാട് നാലുകുളങ്ങര മഹാദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൂരം മഹോത്സവം ആയിരക്കണക്കിന് ഭക്തർക്ക് ദർശനപുണ്യമായി. തെക്കേ ചേരുവാര ഉത്സവ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉത്സവം.

രാവിലെ കളമെഴുത്തിനും പാട്ടിനും ശേഷം നടന്ന പൂരം ഇടി ചടങ്ങിൽ നാനാദിക്കുകളിൽ നിന്നും വ്രതാനുഷ്ഠാനത്തോടെ കാപ്പ് കെട്ടിയ നൂറ് കണക്കിന് കുട്ടികൾ പങ്കെടുത്തു. ആറ് ആനകളെ എഴുന്നള്ളിച്ച കാഴ്ചശ്രീബലിയിൽ തൃക്കടവൂർ ശിവരാജു ദേവിയുടെ തിടമ്പേറ്റി. വയലാർ രമേശൻ മാരാരുടെ പഞ്ചവാദ്യവും ചെണ്ടവാദ്യ കലാകാരൻ ബാലുശേരി കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള മേജർസെറ്റ് പഞ്ചാരിമേളവും കാണികളെ ആഘോഷ ലഹരിയിലാഴ്ത്തി. ദീപാരാധനയ്ക്ക് ശേഷം പുഷ്പാഭിഷേകവുമുണ്ടായിരുന്നു. ഇന്ന് പുലർച്ചെ ആറാട്ടോടെ ഒൻപത് നാൾ നീണ്ട ഉത്സവത്തിന് കൊടിയിറങ്ങും. തുടർന്ന് അന്നദാനം.