photo

ചേർത്തല: മുഹമ്മ എ.ബി വിലാസം ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികാഘോഷം തുടങ്ങി. ഇന്ന് യാത്രയയപ്പ് സമ്മേളനം നടക്കും. സ്‌കൂൾ വാർഷികവും സി.സി.ടി.വി കാമറ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ നിർവഹിച്ചു. ദേവസ്വം പ്രസിഡന്റ് എൻ.കെ.അനിരുദ്ധൻ അദ്ധ്യക്ഷനായി. ലൈബ്രറി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാലും ടാങ്കിൽ മത്സ്യം വളർത്തലിന്റെ ഉദ്ഘാടനം

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കൊച്ചുത്രേസ്യ ജയിംസും നിർവഹിച്ചു. എ.ശിവരാജൻ മുഖ്യപ്രഭാഷണവും സ്‌കൂൾ മാനേജർ കെ.കെ. മംഗളാനന്ദൻ എൻഡോവ്‌മെന്റ് വിതരണവും നിർവഹിച്ചു. രവി പാലത്തുങ്കൽ, കെ.എസ്. ലാലിച്ചൻ,ജോതികല,നിമ്മി നമ്പ്യാർ,എം.എസ്.ചന്ദന എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി.സജീവ് സ്വാഗതവും ഹെഡ്മിസ്ട്രസ് പി.കെ.ഷക്കീല നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും നടന്നു.
ഇന്ന് രാവിലെ 10ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ജെ.ജയലാൽ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് കെ.എസ്. ലാലിച്ചൻ അദ്ധ്യക്ഷനാകും. ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി കായിക താരങ്ങൾക്ക് ഉപഹാരങ്ങൾ സമർപ്പിക്കും. വിരമിക്കുന്ന അദ്ധ്യാപരായ ആർ.സിന്ധു, പി.ശകുന്തളാദേവി, ആർ.ഗീത, എ.ശോഭന എന്നിവർക്ക് ദേവസ്വം പ്രസിഡന്റ് എൻ.കെ.അനിരുദ്ധൻ ഉപഹാരങ്ങൾ വിതരണം ചെയ്യും.