photo

ചേർത്തല: ബൈക്ക് മോഷണ കേസിൽ കർണാടക സ്വദേശി പിടിയിലായി.മൈസൂർ കലഗതു രാജേന്ദ്രപ്രസാദിനെയാണ് (38) ചേർത്തല പൊലീസ് അറസ്​റ്റ് ചെയ്തത്. തുറവൂർ വളമംഗലം കണ്ണത്തുശേരി സലിമോന്റെ ബൈക്ക് വയലാർ കവലയിലെ രാജരാജേശ്വരി ക്ഷേത്രത്തിന് സമീപത്തു നിന്ന് ബുധനാഴ്ച രാത്രി 12 നാണ് ഇയാൾ മോഷ്ടിച്ചത്.ചേർത്തല ഭാഗത്തേക്ക് ബൈക്കിൽ വരുകയായിരുന്ന രാജേന്ദ്രപ്രസാദിനെ ദേശീയപാതയിൽ ഒ​റ്റപ്പുന്നയ്ക്ക് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം സംശയം തോന്നി കൈകാണിച്ചു. വാഹനം നിർത്തിച്ചു. താക്കോൽ കു​റ്റിക്കാട്ടിലേക്ക് എറിഞ്ഞ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതോടെ എസ്.ഐ അസൈനാറിന്റെ നേതൃത്വത്തിൽ പിൻതുടർന്ന് പിടികൂടുകയായിരുന്നു.