ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം തൃക്കുന്നപ്പുഴ കിഴക്കേക്കര തെക്ക് 820-ാം നമ്പർ ശാഖയിലെ ഗുരുമന്ദിരത്തിന്റെ നടപ്പന്തൽ ഉദ്ഘാടനം ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കെ.വിജയൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എൻ.അശോകൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ തൃക്കുന്നപ്പുഴ പ്രസന്നൻ, ചന്ദ്രബോസ്, പുഷ്പൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി പി.സുനിൽ കുമാർ സ്വാഗതം പറഞ്ഞു.