കുട്ടനാട്: ആനപ്രമ്പാൽ സിറിയൻ ക്നാനായ പള്ളിയിലെ രണ്ട് കാണിക്കപ്പെട്ടികൾ കുത്തിത്തുറന്ന് പണം കവർന്നു. ഇന്നലെ രാവിലെ പ്രാർത്ഥനയ്ക്കെത്തിയവരാണ് കവർച്ച ആദ്യം അറിയുന്നത്. രണ്ട് പെട്ടികളിലായി പതിനായിരത്തോളം രൂപ ഉണ്ടാവുമെന്ന് പള്ളി കമ്മിറ്റി അധികൃതർ പറഞ്ഞു. എടത്വ എസ്.ഐ സിസിൽ ക്രിസ്റ്റ്യൻരാജിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.