ഹരിപ്പാട്: നങ്ങ്യാർകുളങ്ങര എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിൽ റിപ്പബ്ളിക് ദിനാഘോഷം നടന്നു. പതാക ഉയർത്തിയതിന് ശേഷം വിദ്യാർത്ഥികളുടെ റിപ്പബ്ളിക് ദിനറാലി നടന്നു. തുടർന്ന് നടന്ന സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സി.അംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇല്ലത്ത് ശ്രീകുമാർ അദ്ധ്യക്ഷനായി. ജെ.ഹേമലത, അഡ്വ.യു.ചന്ദ്രബാബു, രാധാകൃഷ്ണൻ നായർ, മിനി, ധന്യ, ബിജി.എം എന്നിവർ സംസാരിച്ചു.