ചേർത്തല: ശാന്തിഗിരി ആശ്രമത്തിൽ ഫെബ്രുവരി 22 ന് നടക്കുന്ന പൂജിതപീഠ സമർപ്പണ ആഘോഷങ്ങളുടെ ഭാഗമായമുള്ള സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഏരിയാതല ഉദ്ഘാടനം ചേർത്തല മുനിസിപ്പൽ ചെയർമാൻ പി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു.ശാന്തിഗിരി ആശ്രമത്തിന്റെ യുവജന സംഘടനയായ ശാന്തിമഹിമയുടെ നേതൃത്വത്തിൽ ചേർത്തല റെയിൽവെ സ്റ്റേഷനും പരിസരവു ശുചീകരിച്ചു. സ്ഥിരം സമിതി ചെയർമാൻ ബി.ഭാസി, റെയിൽവേ ഫുഡ് ആൻഡ് സേഫ്ടി ഹെൽത്ത് ഓഫീസർ സന്തോഷ് എന്നിവർ സംസാരിച്ചു.ചന്തിരൂർ ശാന്തിഗിരി ജന്മഗൃഹം കാര്യദർശിനി ജനനി അഭേദ ജ്ഞാനതപസ്വിനി,ബ്രഹ്മചാരി അനൂപ്,ചേർത്തല ഏരിയ ഡി.ജി.എം പി.ജി. രവീന്ദ്രൻ, മാനേജർ റെജി,ഗവേണിംഗ് കമ്മറ്റി അംഗം അനോഷ് കുമാർ,ബൈജു,നിഷ എന്നിവർ നേതൃത്വം നൽകി.ചേർത്തല ഏരിയയിലെ ശാന്തിഗിരി വി.എസ്.എൻ.കെ, മാതൃമണ്ഡലം,ശാന്തിമഹിമ,ഗുരുമഹിമ എന്നീ സംഘടനകളിലെ പ്രവർത്തകർ ശുചീകരണത്തിൽ പങ്കാളികളായി.