മാവേലിക്കര: വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയ, ജാതി, മത ഭേദങ്ങളില്ലെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. കല്ലുമല തെക്കേ ജംഗ്ഷൻ-നാലുമുക്ക് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം വെട്ടിയാർ നാലുമുക്കിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആർ.രാജേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മൻ, എസ്.അനിരുദ്ധൻ, സരസു സാറാ മാത്യു, ടി.യശോധരൻ, ഡേവിഡ്.കെ സോളമൻ, മുരളി തഴക്കര എന്നിവർ സംസാരിച്ചു. ജി.ഉണ്ണികൃഷ്ണൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. വത്സലാ സോമൻ സ്വാഗതവും ബി.വിനു നന്ദിയും പറഞ്ഞു. പൊതുമരാമത്ത് വകുപ്പിൽ നിന്നും 4.5 കോടി ചെലവഴിച്ച് ആധുനിക നിലവാരത്തിൽ ബി.എം ആൻഡ് ബി.സി മാതൃകയിലാണ് റോഡ് നിർമ്മിക്കുന്നത്.