sudha
പൊതു മരാമത്ത് വകുപ്പ് ആധുനിക നിലവാരത്തിൽ നിർമ്മിച്ചശാസ്താംനട - കണ്ണനാകുഴി - ചാരുംമൂട് റോഡിന്റെ ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കുന്നു.

ചാരുംമൂട്: മാവേലിക്കര നിയോജക മണ്ഡലത്തിൽ പി.ഡബ്ല്യു.ഡി മൂന്ന് കോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിൽ നിർമ്മിച്ച ശാസ്താംനട - കണ്ണനാകുഴി- ചാരുംമൂട് റോഡ് മന്ത്രി ജി.സുധാകരൻ നാടിന് സമർപ്പിച്ചു. ചടങ്ങിൽ ആർ.രാജേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ഗീത, ശാന്താഗോപാലകൃഷ്ണൻ, പി.ഡബ്ല്യു.ഡി സൂപ്രണ്ടിംഗ് എൻജിനീയർ ജി.ഉണ്ണിക്കൃഷ്ണൻ നായർ, എ.എ.സലീം, ലില്ലി ഗോപാലകൃഷ്ണൻ, ലീന ടീച്ചർ,ഫിലിപ്പ് ഉമ്മൻ, സ്വപ്ന, ശാന്താ ശശാങ്കൻ, ബിജി സുഗതൻ, ബിന്ദുഷം സുദീൻ, ജി. സോഹൻ, ഒ.സജികുമാർ, സുബൈർ, എം.എസ്.സലാമത്ത്, ബിനോസ് തോമസ് കണ്ണാട്ട്, നൂറനാട് ജയകുമാർ, കൊച്ചു കുഞ്ഞ് വർഗ്ഗീസ്, ഷാജഹാൻ, അമൃതേശ്വരൻ, ബി.വിനു, ചാരുംമൂട് സാദത്ത് തുടങ്ങിയവർ പ്രസംഗിച്ചു.