ആലപ്പുഴ: ആലപ്പുഴയിൽ നിർദ്ദിഷ്ട വിദ്യാഭ്യാസ സമുച്ചയം നിർമ്മിക്കണമെന്ന് കേരള എൻ.ജി. ഒ യൂണിയൻ ആലപ്പുഴ സിവിൽ സ്റ്റേഷൻ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് എസ്.ബിജുരാജ് അദ്ധ്യക്ഷനായ സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ആർ. സാജൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ജോസഫ് ആന്റണി പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.എസ്. സന്തോഷ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. അനിൽ കുമാർ, ശ്രീജ, ബാബു ജോൺ, റൊണാൾഡ് വില്യംസ്, അബ്ദുൾ സലാം, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വിമൽ.വി.ദേവ് (പ്രസിഡന്റ്), നിർമ്മല ജോയ് ദാസ് , എസ്.ബിജുരാജ് (വൈസ് പ്രസിഡന്റുമാർ), വി.എ.ജോസഫ് ആന്റണി(സെക്രട്ടറി), ടി.ഡി.ശ്രീദേവി, ആർ.സുജീഷ് (ജോയിന്റ് സെക്രട്ടറിമാർ) എം.എസ്. സന്തോഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.