അരൂർ: തകർന്ന അരൂർ കളത്തിൽ ക്ഷേത്രം റോഡ് പുനർനിർമ്മാണം വൈകുന്നതിനെതിരെ വാർഡംഗം നടുറോഡിൽ ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു. അരൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ് അംഗം കെ.എസ്.ശ്യാമാണ് വേറിട്ട സമരവുമായി രംഗത്തെത്തിയത്. നിരവധി നാളത്തെ മുറവിളികൾക്കൊടുവിൽ റോഡിന് 20 ലക്ഷം രൂപ ഫണ്ട് ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ചിരുന്നു. എന്നാൽ നിർമ്മാണത്തിന് വേഗതയില്ല. അധികൃതരുടെയും കരാറുകാരന്റെയും അലംഭാവം ഇനിയും തുടർന്നാൽ നാട്ടുകാരെ സംഘടിപ്പിച്ച് സമരം ശക്തമാക്കുമെന്ന് വാർഡ് മെമ്പർ കെ.എസ്.ശ്യാം പറഞ്ഞു.