അമ്പലപ്പുഴ: ദേശീയ പത്രദിനത്തോടനുബന്ധിച്ച് പുന്നപ്ര എം.ഇ.എസ്.ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ " സൈറ്റ് ഓഫ് ജേർണൽസ് " എന്ന പേരിൽ ഇന്ത്യൻ - വിദേശ ഭാഷാ പത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു. അദ്ധ്യാപകനായ കെ.ശിവകുമാർ ശേഖരിച്ച എഴുന്നൂറോളം പത്രങ്ങളാണ് പ്രദർശനത്തിനുൾപ്പെടുത്തിയിട്ടുള്ളത്. നൂറ്റാണ്ടുകൾ പഴക്കമുള്ള പത്രങ്ങൾ മുതൽ ഏറ്റവും അവസാനം പ്രസിദ്ധീകരിച്ച പത്രങ്ങളും നിലച്ചുപോയ പത്രങ്ങളും പ്രദർശനത്തിലുണ്ടാകും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ് പ്രദർശനം ഉദ്ഘാടനം ചെയ്തു.സ്കൂൾ പി.ടി.എ.പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷത വഹിച്ചു.പുന്നപ്ര സൗത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഷീജ മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ മാനേജർ ഇ.അബ്ദുൽ അസീസ്, പ്രിൻസിപ്പൽ എ.എൽ.ഹസീന, പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.ശിവകുമാർ, സി.എ.സലീം, ഹക്കീം ഖലീൽ, മൈക്കിൾ പി.ജോൺ ,കെ.എച്ച്.സീനത്ത് എന്നിവർ സംസാരിച്ചു. മാദ്ധ്യമ പ്രവർത്തകൻ എ.ഷൗക്കത്തിനെ യോഗത്തിൽ ആദരിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പ്രദർശനം തുടരും.