1

കായംകുളം: സംസ്ഥാന സർക്കാർ ജനങ്ങളെ ഭയവിഹ്വലരാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കെ.പി.സി.സി. വിചാർ വിഭാഗ് ആലപ്പുഴ ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് സഞ്ജീവ് അമ്പലപ്പാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. നെടുമുടി ഹരികുമാർ, കെ.പി.സി.സി.ജനറൽ സെക്രട്ടറിമാരായ സി.ആർ.ജയപ്രകാശ്, ബി ബാബുപ്രസാദ് ,വിചാർ വിഭാഗ് സംസ്ഥാന സെക്രട്ടറി ബേബി കിരീടത്തിൽ , ഡി.സി.സി. ഭാരവാഹികളായ അഡ്വ.ഇ.സമീർ , അലക്സ് മാത്യു, ബ്ലോക്ക് പ്രസിഡന്റ് ശ്രീജിത്ത് പത്തിയൂർ, വിചാർ വിഭാഗ് ജില്ലാ ഭാരവാഹികളായ ഡോ.പി.രാജേന്ദ്രൻ നായർ, വർഗീസ് പോത്തൻ, കണിശേരിൽ മുരളി, തങ്ങൾ കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.