chennithala-bank

മാവേലിക്കര: കുടിശ്ശികനിവാരണം കേരളീയം പദ്ധതിയുടെ ഭാഗമായി ചെന്നിത്തല തൃപ്പെരുന്തുറ സഹകരണ ബാങ്കില്‍ നടത്തിയ കുടിശ്ശികനിവാരണ അദാലത്ത് ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള ഉദ്ഘാടനം ചെയ്തു. വായ്പയെടുക്കുകയും കാലാവധിക്കുള്ളിൽ അടച്ചുതീർക്കാൻ കഴിയാതിരിക്കുകയും തുടർന്ന് ആർബിട്രേഷൻ, എക്‌സിക്യൂഷൻ നടപടികൾനേരിടുകയും ചെയ്തവർക്കാണ് ഇളവുകളോടെ വായ്പ പൂർണമായി അടയ്ക്കാനോ പുനഃക്രമീകരിക്കുവാനോ അവസരം നല്‍കിയത്.ബാങ്ക് സെക്രട്ടറി കെ.എസ്. ഉണ്ണിക്കൃഷ്ണൻ, എം.സോമനാഥൻ പിള്ള, ബഹനാൻ ജോൺ മുക്കത്ത്, ആഡിറ്റർ സിബി, സെയിൽ ആഫീസർ സുമ തുടങ്ങിയവർ സംസാരിച്ചു.