accident

ചേർത്തല: പ്ലസ് വൺ വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു.ചേർത്തല തെക്ക് പഞ്ചായത്ത് 15-ാം വാർഡിൽ അർത്തുങ്കൽ കളരിക്കൽ തെക്കേമഠത്തിൽ സുധിയുടെ മകൻ വിഷ്ണു (16)ആണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ട് തിരുവിഴ തേക്കിൻ ചുവട് കവലയ്ക്ക് പടിഞ്ഞാറായിരുന്നു അപകടം.ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു. മാതാവ്:ശ്രീകല.സഹോദരൻ:വൈശാഖ്.