ചാരുംമൂട്: പ്രശസ്ത സംഗീതജ്ഞനായിരുന്ന പ്രൊഫ. വയ്യാങ്കര മധുസൂദനന്റെ സ്മരണാർത്ഥം താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയിട്ടുള്ള അവാർഡിന് വയലിനിസ്റ്റ് ആനയടി
ജി. സൂര്യനാരായണൻ അർഹനായി. 10001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. 31ന് ഉച്ചയ്ക്ക് 2.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർഷികാഘോഷ ചടങ്ങിൽ നാടകകൃത്ത് ടി. ഫ്രാൻസിസ്.മാവേലിക്കര അവാർഡ് സമ്മാനിക്കും.