ambalapuzha-news

അമ്പലപ്പുഴ: അമ്പലപ്പുഴ പൊലീസും കടലോര ജാഗ്രതാ സമിതിയും തോട്ടപ്പള്ളിയിൽ സംഘടിപ്പിച്ച ആയുർവ്വേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും ഡിവൈ.എസ്.പി പി.വി.ബേബി ഉദ്ഘാടനം ചെയ്തു.അമ്പലപ്പുഴ സി.ഐ ബിജു വി.നായർ അദ്ധ്യക്ഷനായി. പുറക്കാട് ഗവ.ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.സി. ധന്യ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.അർജുൻ മോഹൻ, ഡോ.ഫാത്തിമ തസ്നിം എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സി.ഐ മനോജ്, ഗ്രാമപഞ്ചായത്തംഗം ആരോമൽ തുടങ്ങിയവർ സംസാരിച്ചു. പി.കെ രാജേന്ദ്രൻ സ്വാഗതവും സനൽകമാർ നന്ദിയും പറഞ്ഞു.