ksspu

ചേർത്തല:കേരള സ്‌​റ്റേ​റ്റ് പെൻഷണേഴ്‌സ് യൂണിയൻ മാരാരിക്കുളം വടക്ക് യൂണി​റ്റിന്റെ 27-ാമത് വാർഷിക പൊതുയോഗം കണിച്ചുകുളങ്ങര എസ്.സി.ബി ഓഡി​റ്റോറിയത്തിൽ ജില്ലാ രക്ഷാധികാരി വി.സുകുമാരൻനായർ ഉദ്ഘാടനം ചെയ്തു.യൂണി​റ്റ് പ്രസിഡന്റ് വി.കെ.മോഹനദാസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.വി.സുരേന്ദ്രൻ വാർഷിക റിപ്പോർട്ടും ട്രഷറർ കെ.ഭാസ്‌കരൻനായർ കണക്കും അവതരിപ്പിച്ചു.ആർ.രാജപ്പൻ വരണാധികാരിയായിരുന്നു.ടി.എൻ.പത്മനാഭക്കുറുപ്പ് സ്വാഗതവും കെ.എൻ.ചെല്ലപ്പൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി വി.കെ.മോഹനദാസ്(പ്രസിഡന്റ്),ടി.എൻ.പത്മനാഭക്കുറുപ്പ്,ചെല്ലപ്പൻ ലക്ഷ്മീനാരായണ(വൈസ് പ്രസിഡന്റുമാർ),പി.വി.സുരേന്ദ്രൻ(സെക്രട്ടറി),എം.പി.മണിയമ്മ,കെ.വി.വിജയൻ(ജോയിന്റ് സെക്രട്ടറിമാർ),കെ.ഭാസ്ക്കരൻനായർ(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.