jhvhj
വിളവെടുത്ത പച്ചക്കറുകളുമായി കുട്ടികൾ

ഹരിപ്പാട്: കാർത്തികപ്പള്ളി കൃഷിഭവന്റെ നേതൃത്വത്തിൽ മഹാദേവികാട് ഗവ.യു.പി.സ്കൂളിൽ നടപ്പാക്കിയ വിദ്യാലയ പച്ചക്കറിത്തോട്ടത്തിന്റെ ആദ്യഘട്ട വിളവെടുപ്പ് നടന്നു. സ്കൂൾ എസ്.എം.സി ചെയർമാൻ രാധാകൃഷ്ണൻ.കെ ഉദ്ഘാടനം ചെയ്തു. കൃഷിഭവൻ ഉദ്യോഗസ്ഥർ, എസ്.എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. പയർ, ക്യാരറ്റ്, കോളിഫ്ളവർ, പച്ചമുളക്, തക്കാളി, വഴുതനങ്ങ, ചീര എന്നിവയാണ് ആദ്യ ഘട്ടത്തിൽ വിളവെടുത്തത്.