tv-r
Arief MLA

തുറവൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന സാംസ്ക്കാരിക വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കരപ്പുറോത്സവം - 2019 എ.എം.ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിപാടിയിൽ കലാപ്രതിഭകളെ ആദരിക്കൽ, കലാപ്രതിഭാ സംഗമം, കലാ പരിശീലന കളരി എന്നിവ ഉണ്ടായിരുന്നു..ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമാ ജോജോ, അംഗങ്ങളായ സജിമോൾ ഫ്രാൻസിസ്,, സന്ധ്യാ ബെന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ ബി. രത്നമ്മ, എസ്.ടി.ശ്യാമളകുമാരി, സൂസൺ സെബാാസ്റ്റ്യൻ, പ്രേമാ രാജപ്പൻ,, കെ.ആർ.പ്രമോദ്, എസ്.വിി.ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി.വിനോദ് , അഡ്വ.ടി.എച്ച്.സലാം, അജികുമാർ തുടങ്ങിയവർ സംസാരിച്ചു.