ചേർത്തല:മുഹമ്മ കായിപ്പുറം സന്മാർഗ സന്ദായിനി അനന്തശയനേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.അക്ഷയ നെയ് വിളക്ക് 31ന് നടക്കും.ക്ഷേത്രം തന്ത്രി പെരുമ്പളം സി.എസ്.നാരായണൻതന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി സതീശൻ കിഴക്കേ അറയ്ക്കലിന്റെയും മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ് .തുടർന്ന് കൊടിയേറ്റ് സദ്യയും നടന്നു.ഇന്ന് വൈകിട്ട് 7.15ന് വിളക്കിനെഴുന്നള്ളത്ത്,7.30ന് നൃത്തനൃത്യങ്ങൾ,രാത്രി 8ന് ഓട്ടൻതുള്ളൽ.31ന് ഉച്ചയ്ക്ക് 2ന് ഗാനമഞ്ജരി,വൈകിട്ട് 5ന് അക്ഷയ നെയ് വിളക്ക്,ദേവസ്വം പ്രസിഡന്റ് സുധീർ രാഘവൻ ആദ്യ നറുനെയ് പകരും.ചക്കുളത്ത്കാവ് ഭഗവതി ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ദീപപ്രകാശനം നടത്തും.രാത്രി 8ന് വിളക്കിനെഴുന്നള്ളത്ത്.ഫെബ്രുവരി ഒന്നിന് രാവിലെ 11.30ന് ഗുരുതി പുഷ്പാഞ്ജലി,വൈകിട്ട് 6.30ന് ശ്രീബലി,7.30ന് താലപ്പൊലിവരവ്,രാത്രി 8ന് വയലിൻ സംഗീതസമർപ്പണം,9ന് ഡാൻസ്.2ന് രാവിലെ 9.30ന് പറക്കെഴുന്നള്ളിപ്പ്,വൈകിട്ട് 6.30ന് ശ്രീബലി,7.30ന് ഹരികഥ,8.30ന് താലപ്പൊലിവരവ്,9ന് സംഗീതസദസ്.3ന് പള്ളിവേട്ട മഹോത്സവം,രാവിലെ 8ന് ശ്രീബലി,10ന് സർപ്പത്തിങ്കൽ തളിച്ചുകൊട,വൈകിട്ട് 5ന് കാഴ്ചശ്രീബലി,രാത്രി 9ന് ഫ്ലൂട്ട് സോളോ,10.30ന് തിരുവാതിര,11ന് പള്ളിവേട്ട.4ന് ആറാട്ടു മഹോത്സവം,രാവിലെ 6ന് മഹാഗണപതിഹോമം,8ന് ശ്രീബലി,വൈകിട്ട് 5ന് കാഴ്ചശ്രീബലി,ചൊവ്വല്ലൂർ മോഹനവാര്യരുടെ നേതൃത്വത്തിൽ സ്പെഷ്യൽ പാണ്ടിമേളം,രാത്രി 9ന് നാടകം,11ന് ആറാട്ട്,കുളമാക്കിൽ പാർത്ഥസാരഥി അനന്തശയനേശ്വര തിടമ്പേറ്റും,തുടർന്ന് ആറാട്ട് വരവ്.