ഹരിപ്പാട്: കുമാരപുരത്തെ തയ്യിൽ കരിയിൽ പാടശേഖരത്ത് കൊയ്ത്തുത്സവം നടന്നു. കുമാരപുരം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഏഴ് ഏക്കർ തരിശു പാടം കൃഷിയുക്തമാക്കിയത്. നാലാം വാർഡിലെ തയ്യിൽ കരിയിൽ പാട ശേഖരത്താണ് നെൽ കൃഷി ചെയ്തത്. രണ്ടാംകൃഷിയുടെ വിളവെടുപ്പ് ഉത്സവം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് കുമാർ അദ്ധ്യക്ഷനായി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എസ്.രഞ്ജിത്ത്, പഞ്ചായത്ത് അംഗങ്ങളായ കെ.കെ.ശ്രീലത, താജുന്നിസ, കൃഷി ഓഫീസർ ബെറ്റി വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.