മാന്നാർ:റെഡ്സ്റ്റാർ കലാസാംസ്‌ക്കാരിക വേദിയുടെ മുപ്പത്തിമൂന്നാം വാർഷികാഘോഷം നടന്നു. സാംസ്‌ക്കാരിക സമ്മേളനം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജിജോ.പി.റ്റി അദ്ധ്യക്ഷനായിരുന്നു.കവി പ്രഭാവർമ്മ മുഖ്യപ്രഭാഷണവും കേരളാ യൂണീവേഴ്‌സിറ്റി യൂണിയൻ ചെയർപേഴ്‌സൺ ശ്യാമിലി ശശികുമാർ മുഖ്യസന്ദേശവും നൽകി.കെ.എ.കരീം,റോബിൻ പരുമല,അനൂപ് കുമാർ,ഡൊമനിക് ജോസഫ്,അനൂപ് ഖാൻ,സജു തോമസ്,ജയ്‌സൺ.വി.ജോൺ,സജൻ കുമാർ,ഷബീർ അലി എന്നിവർ പ്രസംഗിച്ചു.തുടർന്ന് വിവിധ കലാപരിപടികൾ നടന്നു.കവി പ്രഭാവർമ്മ,കെ.എ.കരീം,ശ്യമിലി ശശികുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.രണ്ടാം ദിനത്തിൽ നടന്ന വാർഷിക സമ്മേളനം സിനിമാ താരം പത്മകുമാർ ഉദ്ഘാടനം ചെയ്തു. സജു തോമസ് അദ്ധ്യക്ഷനായിരുന്നു.ഷിബു വർഗീസ്, മാന്നാർ അബ്ദുൾ ലത്തീഫ്,അംബികാമോഹൻ കുമാർ,തങ്കമണി നാണപ്പൻ, സുരേഷ്‌കുമാർ. ടി.കെ,ശിവദാസ്. യു.പണിക്കർ,ഡൊമനിക് ജോസഫ്,അനൂപ് ഖാൻ,സുമേഷ് മാതുു എന്നിവർ പ്രസംഗിച്ചു. തുടർന്ന് കെ.പി.എ.സി യുടെ നാടകം നടന്നു.