മാന്നാർ: ക്വയിലോൺ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കോൾപിംഗ് കൊല്ലം റീജിയൺ പ്രളയ ബാധിതതർക്ക് ധനസഹായങ്ങൾ വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന സമ്മേനം സൊസൈറ്റി കൊല്ലം രൂപതാ ഡയറക്ടർ ഫാ.അൽഫോൻസ് ഉത്ഘാടനം ചെയ്തു. മാവേലിക്ക ഫെറോനാ വികാരി ഫാ.അമൽ രാജ് അദ്ധ്യക്ഷനായിരുന്നു. സിനിമാ താരം തനുജാ കാർത്തിക് ധനസഹായ വിതരണം ചെയ്തു. ഫാ.ബെനറ്റ്.എം.വി,ഫാ.ജോസ് ആന്റണി അലക്‌സ്,മേരി ആന്റണി,സേവ്യർ കുന്നുപുരയിടം,കെ.എസ് രാജു എന്നിവർ സംസാരിച്ചു.