ചേർത്തല:തണ്ണീർമുക്കത്ത് പ്രളയശേഷം കൃഷിയിറക്കിയ 40 ഏക്കർ പാടത്ത് നൂറ് മേനി വിളവ്. പ്രളയത്തിന് മുമ്പ് ഇറക്കിയ കൃഷി നശിച്ചിരുന്നു. പ്രളയ ശേഷം പഞ്ചായത്തിന്റെ കതിർമണി പദ്ധതി പ്രകാരവും സംസ്ഥാന സർക്കാരിന്റെ പുനർജ്ജനി പദ്ധതി പ്രകാരവും വീണ്ടും വിത്തെറിഞ്ഞാണ് കർഷകർ നൂറ്‌മേനി കൊയ്തത്. വിളവെടുപ്പ് ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് ഉദ്ഘാടനം ചെയ്തു.പാടശേഖര സമിതി പ്രസിഡന്റ് എം.പി.സുഗുണൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധുവിനു, സ്ഥിരം സമിതി അദ്ധ്യക്ഷരായ രമാമദനൻ, സുധർമ്മ സന്തോഷ്,ഡി.ബിനിത,കൃഷി ഓഫീസർ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.