ചേർത്തല:വടക്കുംമുറി തൈക്കൽ പരിത്യംപള്ളിൽ നാഗക്കല്ലുങ്കൽ ദേവീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. അവിട്ടം ഉത്സവം 5ന് നടക്കും.ചേർത്തല എൻ.ഐ.ഐ.ടി കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ ടി.ആർ.രവീന്ദ്രൻ ദീപപ്രകാശനം നടത്തി.ഇന്ന് രാവിലെ 7ന് പറക്കെഴുന്നള്ളിത്,10ന് ശ്രീകൃഷ്ണാവതാരം.ഒന്നിന് രാവിലെ 7ന് പറക്കെഴുന്നള്ളിപ്പ്,11.30ന് ഗോവിന്ദപട്ടാഭിഷേകം.2 ന് രാവിലെ 10.30ന് രുക്മിണിസ്വയംവരം,വൈകിട്ട് 5ന് സർവൈശ്വര്യപൂജ,വൈകിട്ട് 7.15ന് ഡോ.ദേവി പ്രസാദ് പ്രഭാഷണം നടത്തും,രാത്രി 8.30ന് താലപ്പൊലി വരവ്.3ന് രാവിലെ 10ന് കുചേലവൃത്തം,രാത്രി 8.30ന് താലപ്പൊലിവരവ്.4ന് രാവിലെ 11ന് സ്വർഗാരോഹണം,12.30ന് അവഭൃഥസ്നാനം, വൈകിട്ട് 7.30ന് താലപ്പൊലിവരവ്.5ന്രാവിലെ 7.30ന് കലശം,8.30ന് ശ്രീബലി,തുടർന്ന് നാരായണീയപാരായണം,വൈകിട്ട് 3.30ന് തിരുവാഭരണം എതിരേൽപ്പ്,4ന് പകൽപ്പൂരം,രാത്രി 9ന് ദീപാരാധന,10.30ന് കൊല്ലം കെ.ആർ.പ്രസാദും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് സിനിമ. ഏഴാംപൂജ 12ന് നടക്കും.