അമ്പലപ്പുഴ: 'യുവത്വം ആസ്തി വികസനത്തിലൂടെ' എന്ന സന്ദേശവുമായി പുന്നപ്ര സഹകരണ എൻജിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാർ ആലപ്പുഴ മെഡി. ആശുപത്രിയിലെ ഉപയോഗ ശൂന്യമായ ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കി.
അഞ്ചു ദിവസം നീണ്ട അദ്ധ്വാനത്തിലൂടെ 20 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് സംഘം പ്രവർത്തനസജ്ജമാക്കിയത്. ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാലിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി മുൻ എക്സിക്യുട്ടീവ് അംഗം എം. മുഹമ്മദ് കോയ, പുന്നപ്ര എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. റൂബിൻ വർഗീസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്. രതീഷ്, പി.എസ്. സുമൻ, സ്നേഹ, എസ്. ധന്യ, കെ. സുധീഷ്, മെഡിക്കൽ കോളേജ് സർജന്റ് ഷാജഹാൻ, എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറിമാരായ സാൻജോ, കരുണ, സ്നേഹ, അമൽ, പൊതു പ്രവർത്തകൻ നിസാർ വെള്ളാപ്പള്ളി, എസ്. രതീഷ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.