ചേർത്തല: മതനിരപേക്ഷ ഇന്ത്യ, പുരോഗമന കേരളം എന്ന സന്ദേശവുമായി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച യുവസാക്ഷ്യം പരിപാടി ചേർത്തല മുനിസിപ്പൽ മൈതാനിയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ഉദ്ഘാടനം ചെയ്തു. ചേർത്തല,അരൂർ,കഞ്ഞിക്കുഴി,മാരാരിക്കുളം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ജില്ലാ സെക്രട്ടറി ആർ. രാഹുൽ അദ്ധ്യക്ഷനായി. കെ.പ്രസാദ്,കെ.രാജപ്പൻനായർ, സി.ടി.വിനോദ്,എൻ.നവീൻ, പി.എസ്.പുഷ്പരാജ്, ഹെബിൻദാസ്, അശ്വതി ഷാജി,ആർ.അശ്വിൻ, വി.സി.ശ്രീജിത്ത്, അരുൺ പ്രശാന്ത്, ശ്രീകാന്ത് കെ.ചന്ദ്രൻ, വി.കെ. സൂരജ്, ദിനൂപ് വേണു എന്നിവർ സംസാരിച്ചു. സി.ശ്യാംകുമാർ സ്വാഗതവും ഉദേഷ് യു.കൈമൾ നന്ദിയും പറഞ്ഞു.
ദേവീക്ഷേത്ര മൈതാനിയിൽ നിന്നാരംഭിച്ച പ്രകടനത്തിൽ മാരാരിക്കുളം,കഞ്ഞിക്കുഴി, ചേർത്തല,അരൂർ ഏരിയകളിലെ നൂറുകണക്കിന് യുവജനങ്ങൾ അണിനിരന്നു. സ്ത്രീവിമോചന പോരാട്ട ചരിത്രത്തിൽ മാറിടം മുറിച്ച് പ്രതീകമായി മാറിയ നങ്ങേലിയുടെ സ്മരണാർത്ഥം ചേർത്തല വടക്കേയങ്ങാടി കവലയ്ക്ക് നങ്ങേലിക്കവലയെന്ന ജനകീയ നാമകരണം എസ്.സതീഷ് നിർവഹിച്ചു. ഇവിടെ സ്ഥാപിച്ച നെയിംബോർഡും അദ്ദേഹം അനാച്ഛാദനം ചെയ്തു. നങ്ങേലിയുടെ ശിൽപ്പത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.